Thursday, 3 November 2011

കുട്ടികളുടെ ഗ്രാമത്തെക്കുറിച്ച് രണ്ടു വാക്ക്

തൃശ്ശൂരിലെ മുളയം എന്ന കൊച്ചുഗ്രാമത്തില്‍ SOS സ്ഥിതി ചെയ്യുന്നു. അഗതികളും അനാഥരുമായ കുട്ടികള്‍ക്ക് 17 വീടുകളിലൂടെയും അവ നയിക്കുന്ന അമ്മമാരുടെയും നേതൃത്വത്തില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന ഒരു കൂട്ടുകുടുംബ സമ്പ്രദായമാണ് SOS കുട്ടികളുടെ ഗ്രാമം. കുട്ടികള്‍ അവരുടെ സ്വന്തം വീടുകളിലെന്നപോലെയാണ് SOSലെ അമ്മമാരുടെ കീഴില്‍ വളരുന്നത്. കുട്ടികള്‍ SOS അമ്മയുടെ സ്നേഹപരിപാലനത്തില്‍ സഹോദരി സഹോദരന്മാരെപ്പോലെ വളരുകയും അവര്‍ക്കു ലഭിച്ചിരിക്കുന്ന അവസരങ്ങളെ പരമാവധി പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഇത് അവരുടെ ഭാവി ജീവിതത്തില്‍ SOS ല്‍ നിന്നും പോയാല്‍തന്നെയും അവരുടെ കുടുംബ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതിന് സഹായകകരമാക്കുന്നു. കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും അവരുടെ സര്‍ഗ്ഗവാസനകളെ തൊട്ടുണര്‍ത്തുന്നതിനും നിരവധി പ്രോഗ്രാമ്മുകള്‍ SOS സംഘടിപ്പിക്കുന്നു.

No comments: